കാസർകോട്: സ്വാമി വിവേകാനന്ദ ജയന്തി - ദേശീയ യുവജന ദിനത്തിൽ യുവമോർച്ച കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് കസബ കടപ്പുറത്ത് സംഘടിപ്പിച്ച മാരത്തോൺ ബി.ജെ.പി ദേശീയ കൗൺസിൽ അംഗവും ചലച്ചിത്രതാരവുമായ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജില്ലാ സെക്രട്ടറി എം. ഉമ കടപ്പുറം, യുവമോർച്ച സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി, ജില്ലാ ജനറൽ സെക്രട്ടറി കീർത്തൻ ജെ. കുഡ്ലു എന്നിവർ സംസാരിച്ചു. കസബ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച മാരത്തണിൽ ബി.ജെ.പി - യുവമോർച്ച ജില്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.