ci
കാസർകോട്‌ ലയൺസ്‌ ക്ലബ്‌ കാസർകോട്‌ ഗവ. യുപി സ്‌കൂളിൽ നടത്തിയ കണ്ണ്‌ പരിശോധന ക്യാമ്പ്‌ കാസർകോട്‌ പൊലീസ് ഇൻസ്പെക്ടർ പി അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌. ലയൺസ് ക്ലബ് ഇന്റർനാഷണൽ റീജിയൺ–15ന്റെ സർവീസ് വാരം കാസർകോട്‌ ഗവ. യുപി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പോടെ സമാപിച്ചു. കാസർകോട്‌ പൊലീസ് ഇൻസ്പെക്ടർ പി .അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ ഡോ. കെ.വി. അജിതേഷ്‌ അദ്ധ്യക്ഷത വഹിച്ചു. റീജിയൺ ചെയർപേഴ്‌സൺ വി.വേണുഗോപാൽ, ഡോ.ഗണേഷ് മയ്യ, സ്കൂൾ എസ്.എം.സി ചെയർമാൻ കെ.സി. ലൈജുമോൻ, സ്റ്റാഫ് സെക്രട്ടറി എൻ.ജയദേവൻ, മീനാകുമാരി, രാജേന്ദ്ര കുണ്ടാർ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ടി.എൻ. ജയശ്രീ സ്വാഗതവും ക്ലബ് സെക്രട്ടറി എൻ.ടി. ഗംഗാധരൻ നന്ദിയും പറഞ്ഞു. 450 വിദ്യാർഥികളെ പരിശോധിച്ചതിൽ അറുപതോളം കുട്ടികൾക്ക് വൈകല്യം കണ്ടെത്തി. ആവശ്യക്കാർക്ക് കണ്ണട സൗജന്യമായി നൽകും. കൂടാതെ കാലുകൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമക്കാലുകൾ സൗജന്യമായി നിർമിച്ചുനൽകുന്ന പദ്ധതി ജനുവരി 26ന് ആരംഭിക്കുമെന്ന് ലയൺസ് ഭാരവാഹികൾ അറിയിച്ചു.