പടന്ന: കെ.പി.സി.സി ആഹ്വാനം ചെയ്ത 137 ചാലഞ്ചിന് കാസർകോട് ജില്ലയിൽ തുടക്കം. പടന്ന പഞ്ചായത്തിലെ എടച്ചാക്കൈ 143 നമ്പർ ബൂത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, മാതാവ് പി. കെ കദീജ ഹജ്ജുമ്മ, മക്കൾ മുഹമ്മദ് ഫർഹബ് , ഫാമിദ എന്നിവർ പങ്കാളികളായി. പാർട്ടി നേതാക്കളായ കെ. സജീവൻ, കെ. വി ജെതീന്ദ്രൻ, കെ.രതീഭ്, പി.മൊയ്തീൻ, കെ. അബ്ദുൽ സലാം, എന്നിവർ സംബന്ധിച്ചു. കോൺഗ്രസിന്റെ 137 ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോൺഗ്രസിന്റെ ജന്മദിന സമ്മാനമായി 137 ചാലഞ്ചിന് കെ.പി.സി.സി ആഹ്വാനം ചെയ്തത്. ജില്ലയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റികൾ കേന്ദ്രീകരിച്ച് കൂപ്പണുകൾ വിതരണം ചെയ്തും ഈ ചാലഞ്ചിൽ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും ഭാഗമാകാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പി.കെ.ഫൈസൽ അറിയിച്ചു.