oomenchandi

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞും മറ്റും അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിന്റെ വിചാരണ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് രാജീവൻ വാച്ചാലിന്റെ മുമ്പാകെ തുടങ്ങി.

മുൻ എം.എൽ.എ കെ.കെ.നാരായണൻ, ഒ.കെ.ബിനീഷ്, ബിനോയ് കുര്യൻ, ബിജു കണ്ടക്കൈ,രാജേഷ് പ്രേം തുടങ്ങി 88 പ്രതികളാണ് കോടതിയിൽ ഹാജരായത്. കേസിൽ ആകെ144 എൽ.ഡി.എഫ് പ്രവർത്തകരാണ് പ്രതിസ്ഥാനത്ത്.ഒന്നാം സാക്ഷിയായ അന്നത്തെ ടൗൺ എസ്.ഐ സനലിനെയാണ് ഇന്ന് വിസ്തരിക്കുന്നത്.