
കണ്ണൂർ:ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ സംഘാടകസമിതി യോഗം 17ന്. വൈകിട്ട് നാലിന് താണ സാധു കല്യാണമണ്ഡപത്തിൽ കൊവിഡ്
മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ചേരുകയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു.
പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.
ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗങ്ങൾ 18,19,20 തിയതികളിൽ നടക്കും. ലോക്കൽ സംഘാടകസമിതി യോഗങ്ങൾ 25നകവും ബ്രാഞ്ച്തലത്തിൽ 31നകവും പൂർത്തിയാവും.കണ്ണൂർ നായനാർ അക്കാഡമിയിലാണ് പാർട്ടി കോൺഗ്രസ്.