നീലേശ്വരം: ആധാരം എഴുത്ത് രംഗത്തേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉദുമ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം യാഥാർത്ഥ്യമാക്കണമെന്നും വനിതകളുടെ ജോലിസ്ഥിരത ഉറപ്പുവരുത്താൻ ഫയലിംഗ് ഷീറ്റ് സമ്പ്രദായം നിലനിർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പടന്നക്കാട് ബേക്കൽ ക്ലബിൽ നടന്ന ജില്ല സമ്മേളനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ കൊട്ടറ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.പി. കുഞ്ഞികൃഷ്ണൻ നായർ (പ്രസിഡന്റ്) എം. ബാലഗോപാലൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.