തളിപ്പറമ്പ്: മോറാഴ സെൻട്രൽ എ.യു.പി. സ്കൂളിന്റെ പേര് സി.എച്ച്. കുമാരൻ മാസ്റ്റർ സ്മാരക യു.പി സ്കൂൾ മോറാഴ സെൻട്രൽ എന്ന് പുനർനാമകരണം ചെയ്യുന്നു. 17ന് വൈകിട്ട് ആറ് മണിക്ക് മോറാഴ സെൻട്രലിൽ മന്ത്രി എം.വി. ഗോവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1901ൽ ആരംഭിച്ച വിദ്യാല യത്തിലെ മുൻ മാനേജറാണ് സി.എച്ച്. കമ്മാരൻ മാസ്റ്റർ. പിന്നീട് സർക്കാർ ജോലി ലഭിച്ച് മാനേ ജർ സ്ഥാനം ഒഴിഞ്ഞുവെങ്കിലും സ്കൂളിന്റെ വളർച്ചയിൽ ആ കാലത്ത് പ്രധാന പങ്കുവഹിച്ചു.

ചടങ്ങിൽ മന്ത്രിക്ക് സ്വീകരണവും നൽകും. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ കെ. ദാമോദരൻ, എം. നസറി, എൻ. ശശിധരൻ, കെ.പി. പ്രവീൺകുമാർ, കെ. രാജീവൻ എന്നിവർ പങ്കെടുത്തു.