photo
ഒ.പി.ഇബ്രാഹിം കുട്ടി സ്മാരക സ്വർണ്ണ കപ്പ് ഫൈനൽ മത്സരം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി:അറ്റ്‌ലാന്റോ എഫ്.സി പുതിയങ്ങാടി സംഘടിപ്പിച്ച ഒന്നാമത് ഒ.പി.ഇബ്രാഹിം കുട്ടി സ്മാരക സ്വർണ്ണ കപ്പ് ഫൈനൽ മത്സരത്തിന്റേ ആവേശ പോരാട്ടത്തിൽ ഗോ ഗ്രീൻ ബ്രതെഴ്സ് എഫ് സി തളിപറമ്പ് ഏകപക്ഷീയ ഒരു ഗോളിന് എഫ്‌.സി പുഞ്ചക്കാടിനെ പരാജയപ്പെടുത്തി. ഫൈനൽ മത്സരം കല്ല്യാശ്ശേരി നിയോജക മണ്ഡലം എം.എൽ.എ എം.വിജിൻ ഉദ്ഘാടനം നിർവഹിച്ചു.സമ്മാന ദാനം കണ്ണൂർ ജില്ലാ പഞ്ചയത്തംഗം ആബിദ ടീച്ചർ വിതരണം ചെയ്തു. അമീർ മാടായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വേണു ഗോപാൽ , സജി നാരായൺ ,ഖാദർ ഹാജി, മുഹമ്മദ് അലി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സംസാരിച്ചു.