police
കാസർകോട് പൊലീസ് മേധാവി വൈഭവ് സക്സേനയും സംഘവും പിടികൂടിയ അനധികൃത വെടിമരുന്ന് ശേഖരം

കാസർകോട് : കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന നേരിട്ട് റെയ്ഡിനിറങ്ങി അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് ശേഖരം പിടികൂടി. കുമ്പള കിദൂർ പടക്ക നിർമ്മാണ ശാലയിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 507 കിലോഗ്രാം വെടിമരുന്ന് പൊലിസ് പിടിച്ചെടുത്തത്. അനുമതി ഇല്ലാതെ വെടിമരുന്ന് സൂക്ഷിച്ചുവെച്ച കുമ്പള ആരിക്കാടിയിലെ അബൂബക്കർ സിദ്ദിഖ് ( 41 ) എന്നയാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.പി നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്. റെയ്ഡിൽ കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ്.ഐ മനോജ് എന്നിവരും പൊലിസ് പാർട്ടിയും പങ്കെടുത്തു.