lions
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് അവാർഡ് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ഡിസ്ട്രിക്ട് ഗവർണർ ഒ.വി സനലിൽ നിന്നും സ്വീകരിക്കുന്നു

കാഞ്ഞങ്ങാട്: കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളും മാഹിയും ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318ഇയിലെ 2020-21 വർഷത്തെ പ്രവർത്തനത്തിന് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന് നിരവധി പുരസ്‌കാരങ്ങൾ. ഔട്സ്റ്റാൻഡിംഗ് ക്ലബ്ബ്, ഔട്സ്റ്റാൻഡിംഗ് പ്രസിഡന്റ്, ഔട്സ്റ്റാൻഡിംഗ് സെക്രട്ടറി, ഔട്സ്റ്റാൻഡിംഗ് ട്രഷറർ, മെമ്പർഷിപ്പ് ഗ്രോത്ത് അവാർഡ്, ന്യൂ ക്ലബ്ബ് സ്‌പോൺസർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു. ക്ലബ്ബ് മുൻ പ്രസിഡന്റ് അൻവർ ഹസ്സന് മികച്ച സോൺ ചെയർമാൻ അവാർഡും ലഭിച്ചു.
തളിപ്പറമ്പിൽ നടന്ന ചടങ്ങിൽ ലയൺസ് ഗവർണർ ഒ.വി സനലിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ അവാർഡുകൾ ഏറ്റുവാങ്ങി. ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് ഗവർണർ സാജു ആന്റണി പാതാടൻ മുഖ്യാതിഥി ആയിരുന്നു.