നാട്ടുകാരിൽ ആധിയുണ്ട്
കണ്ണൂർ: കണ്ണൂർ- കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മമ്പറം പുതിയ പാലത്തിൽ വിളക്കുകൾ സ്ഥാപിക്കാത്തത് യാത്രക്കാരിൽ അപകടഭീതിയുണ്ടാക്കുന്നു. 2021 ഫെബ്രുവരി 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പാലത്തിന് ഒരു വയസ് അടുത്ത മാസം പൂർത്തിയാകാനിരിക്കെ പാലത്തിൽ വെളിച്ചമില്ലാത്തതാണ് യാത്രക്കാർക്ക് വിനയാകുന്നത്.
288. 7 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുള്ള പുതിയ പാലത്തിലൂടെ രാത്രി കാലങ്ങളിൽ അമിതവേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങൾ ലൈറ്റുകൾ ഡിം ചെയ്യാതെ പായുന്നത് കാരണം ഇവിടെ ഏതു നിമിഷവും അപകട സാദ്ധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
2018 ഏപ്രിൽ 13 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. നബാർഡിന്റെ ആർ.ഐ.ഡി.എഫ് ഫണ്ടുപയോഗിച്ചായിരുന്നു പാലം നിർമ്മാണം.
നിർമ്മാണ കാലയളവിൽ പ്രളയവും കൊവിഡും നിർമ്മാണത്തെ തടസപ്പെടുത്തിയത് പാലം പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തി. നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും മുൻപെ സോളാർ വിളക്കുകൾ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് സ്ഥാപിക്കുമെന്നായിരുന്നു കരാർ കമ്പനിക്കാർ പറഞ്ഞത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ധർമ്മടം മണ്ഡലത്തിലെ ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്നായിട്ടാണ് മമ്പറം പാലത്തെ തിരഞ്ഞെടുപ്പിൽ വിശേഷിപ്പിച്ചിരുന്നത്.
വഴിമുടക്കിയത്
കൊവിഡാണ്
പാലാരിവട്ടം മോഡൽ പരസ്യ ഹോൾഡിംഗ് സ്‌പോൺസർ ചെയ്യിച്ച് സോളാർ വിളക്കുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം സ്‌പോൺസർമാർ പിൻവലിഞ്ഞത് കാരണം പാലം ഇരുട്ടിലാവുകയായിരുന്നു.
പാലത്തിൽ വിളക്കുകൾ സ്ഥാപിച്ച് എത്രയും പെട്ടെന്ന് അപകടമുണ്ടാകുന്നത് ഒഴിവാക്കണം. ഈ കാര്യത്തിൽ കരാറുകാർക്കും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ട്.മനോജ് അണിയാരം, മുൻ വാർഡ് മെമ്പർ, വേങ്ങാട് പഞ്ചായത്ത്
13.4 കോടിയുടെ
പാലം
പ്രവൃത്തി