ഇരിട്ടി: മുഴക്കുന്ന് മുടക്കോഴിയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം സി.പി.എം പ്രവർത്തകർ തടഞ്ഞതായി പരാതി. കെ.പി.സി.സി ആഹ്വാന പ്രകാരം നടത്തുന്ന സി.യു.സി രൂപീകരണത്തിന്റെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ടിക എന്ന സ്ഥലത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് രമേശൻ എന്നവരുടെ വീട്ടിൽ ചേർന്ന യോഗസ്ഥലത്തേക്ക് സി.പി.എം പ്രവർത്തകർ അതിക്രമിച്ച് കയറിയെന്നാണ് പരാതി.

സ്ത്രീകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. സംഭവം അറിഞ്ഞ് മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, ഡി.സി.സി സെക്രട്ടറി ബൈജു വർഗ്ഗീസ്, ഗിരീഷ് കുമാർ, സണ്ണി മേച്ചേരി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ, ജൂബിലി ചാക്കോ, കെ. പ്രകാശൻ ,പഞ്ചായത്തംഗം ലിസമ്മ,സജിത മോഹനൻ, ഷിബിദ, ദീപ ,വി. സജീവൻ, വി. രഞ്ജുഷ തുടങ്ങിയവർ പ്രസംഗിച്ചു.