photo
കാമറ

പഴയങ്ങാടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന റോഡ്, കവലകളിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ പദ്ധതി ഒരുങ്ങുന്നു. പ്രധാനമായും ഗ്രാമീണ റോഡുകളിൽ നിന്നും മറ്റും പ്രധാന റോഡുകളിലേക്ക് കയറുന്ന ഭാഗങ്ങ ളിലാണ് കാമറകൾ സ്ഥാപിക്കാൻ പൊലീസ് നടത്തിയ സർവേയിൽ തീരുമാനമായത്. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വർദ്ധിച്ച് വരുന്ന മോഷണപരമ്പരകൾ ഉൾപ്പെടെയുളള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയിൽ കാമറകൾ സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. രാതികാല ദൃശ്യങ്ങൾ സൂക്ഷ്മതയോടെ പകർത്താൻ കഴിയുന്ന 20 കാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. കാമറകൾ പ്രവർത്തിക്കേണ്ട വൈദ്യുതി ചെലവ് അതാത് സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് സ്വീകരിക്കും. പൊലീസ് സ്റ്റേഷനിലെ നിലവിലെ കൺട്രോൾ റൂമിൽ തന്നെയായിരിക്കും ഇതിന്റെ നിയന്ത്രണവും. മോട്ടർ വാഹന വകുപ്പിന്റെ കാമറ നിലവിൽ മാടായിപ്പാറ റോഡിൽ പ്രവർത്തിക്കുന്നുണ്ട്.