cpz-thirunal
പുളിങ്ങോം സെൻ്റ് ജോസഫ്സ് ദേവാലയ തിരുനാളിന് തുടക്കം കുറിച്ച് ഇടവകാ വികാരി ഫാ. ഇമ്മാനുവൽ പൂവത്തുങ്കൽ കൊടിയേറ്റുന്നു.

ചെറുപുഴ: പുളിങ്ങോം സെന്റ് ജോസഫ്സ് ദേവാലയ തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാദർ ഇമ്മാനുവൽ പൂവത്തിങ്കൽ കൊടിയേറ്റി. ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാദർ മാത്യു മുക്കുഴി കാർമ്മികത്വം വഹിച്ചു. 22 വരെ എല്ലാ തിരുനാൾ ദിവസങ്ങളിലും വൈകുന്നേരം ജപമാല,ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന എന്നീ തിരുകർമ്മങ്ങൾ നടക്കും. സമാപന ദിവസമായ 23ന് രാവിലെ ആറിന് വിശുദ്ധ കുർബാന. ഒൻപതരയ്ക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാദർ ജോസഫ് പണ്ടാരപ്പറമ്പിൽ കാർമ്മികത്വം വഹിക്കും. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ തിരുനാൾ സമാപിക്കും. വിവിധ ദിവസങ്ങളിൽ ഫാദർ ജോസ് വെട്ടിക്കൽ, ഫാദർ ലിബിൻ കിഴക്കുംഭാഗം, ഫാദർ സെബാസ്റ്റ്യൻ പുതുപ്പള്ളി, ഫാദർ പോൾ തട്ടുപറമ്പിൽ, ഫാദർ ആൽബിൻ പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം വഹിക്കും.