train

കണ്ണൂർ: കൊങ്കൺപാതയിലെ റോ - റോ (റോൾ ഓൺ, റോൾ ഒഫ്) ട്രെയിൻ സർവീസിന് നാളെ 22 വർഷമാവുമെങ്കിലും കേരളത്തിൽ പദ്ധതി പാളം കയറിയില്ല. പരീക്ഷണ ഓട്ടം വിജയകരമായെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല.

ചരക്കുലോറികൾ ട്രെയിനിൽ കൊണ്ടു പോകുന്ന സംവിധാനത്തിലൂടെ ഇന്ധനലാഭത്തിന് പുറമെ, ഗതാഗതക്കുരുക്കും പരിഹരിക്കാം. വിദഗ്ദ്ധസംഘം അനുകൂല റിപ്പോർട്ട് നൽകിയിട്ടും ഫണ്ടും ജീവനക്കാരുമില്ലെന്നു പറഞ്ഞ് റെയിൽവേ ചുവപ്പുകൊടി കാട്ടി.

 വിജയിച്ച 2020 പരീക്ഷണ ഓട്ടം

ആഗസ്റ്റിൽ കർണാടകയിലെ സൂറത്ത്കലിൽ നിന്നാരംഭിച്ച ട്രയൽ സർവീസ് കോഴിക്കോട് വെസ്റ്റ്ഹിൽ ഗുഡ്‌സ് യാർഡിലും തുടർന്ന് ഷൊർണ്ണൂരിലേക്കും വൈദ്യുതീകരിച്ച പാതയിലൂടെയും പോയിരുന്നു. കേരളത്തിലേക്കുള്ള ചരക്കു നീക്കം ഇതിലൂടെ വേഗത്തിലാകുമെന്നായിരുന്നു റെയിൽവേയുടെ വിലയിരുത്തൽ.

പദ്ധതിക്കായി റെയിൽവേ സ്റ്റേഷനുകളിൽ ഹൈറ്റ് ഗേജ്, ഭാരം പരിശോധിക്കാനുള്ള വേയ് ബ്രിഡ്‌ജ്, റാമ്പ് സൗകര്യം എന്നിവ നിർമ്മിച്ചില്ല. ചരക്കുലോറികൾ കയറ്റാനും ഇറക്കാനും കണ്ണൂർ സൗത്ത് സ്റ്റേഷൻ, കോഴിക്കോട് വെസ്റ്റ് ഹിൽ എന്നിവിടങ്ങളിൽ സൗകര്യമുണ്ടെന്നായിരുന്നു വാദം. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ചരക്കുലോറികൾ കർണാടകയിലെ സൂറത്കലിൽ ഇറക്കിയാണ് കേരളത്തിലേക്കെത്തുന്നത്.

കൊങ്കണിൽ 1999 ജനുവരി 26ന് തുടക്കം

 കൊങ്കണിറോ - റോ സർവീസിന്റെ തുടക്കം- 81 ട്രിപ്പുകളുള്ള 522 ട്രക്കുകൾ

 അന്ന് കൊങ്കൺ റെയിൽവേക്ക് ലഭിച്ച വരുമാനം- 39 കോടി

 ഇപ്പോൾ പ്രതിവർഷം- 150 കോടി

 നിലവിൽ റോ-റോ സംവിധാനമുള്ള സ്റ്റേഷനുകൾ- സൂറത്കലിൽ നിന്ന് മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ്

 ആകെ സർവീസ്-800 കിലോ മീറ്റർ

ഒരു വർഷം കൊങ്കണിലെ ഇന്ധനലാഭം - 950 ലക്ഷം ലിറ്റർ ഡീസൽ