lic
ഓൾ ഇന്ത്യ ലൈഫ് ഇൻഷൂറൻസ് ഏജന്റ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്: എൽ.ഐ.സി ഏജന്റുമാർക്ക് ഇ. എസ് .ഐ ബാധകമാക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. .ആൾ ഇന്ത്യ ലൈഫ് ഇൻഷൂറൻസ് ഏജന്റ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഐ.സിയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഏജന്റുമാർക്ക് ന്യായമായ എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി കെ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി എ.അശോക് കുമാർ ,വി. അനിൽകുമാർ എന്നിവർ ചേർന്ന് ഏജന്റുമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.എ.സി.നാരായണൻ ,ടി. കുഞ്ഞികൃഷ്ണൻ ,സുകുമാരൻ പൂച്ചക്കാട്,ടി.രാജൻ,കുഞ്ഞികൃഷ്ണൻ നായർ ,കെ.വി ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.