കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാൻ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. സംസ്ഥാന വൈസ‌്‌പ്രസിഡന്റ് റിജിൽ മാക്കുറ്റി നൽകിയ പരാതിയിലാണ് കോടതിയുത്തരവ്.
ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജിർ, കല്യാശേരി ബ്‌ളോക്ക് പ്രസിഡന്റായ പി.പി. ഷാജിർ , ഇരിക്കൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് , സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് ,തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്റെ പേഴ്സനൽ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, സി.പി.എം മുൻജില്ലാസെക്രട്ടറി പി.ജയരാജന്റെ ഗൺമാൻ തുടങ്ങിയ കണ്ടാലറിയാവുന്നവർ ക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കണ്ണൂർ ടൗൺ പൊലീസിനോട് ഉത്തരവിട്ടത്.