srp-and-kodiyeri

മടിക്കൈ (കാസർകോട്): കഴിഞ്ഞ രണ്ടുവർഷം ചൈന നേടിയ നേട്ടങ്ങൾ ആർക്കും വിസ്മരിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എസ്.ആർ.പിയുടെ ചൈനയുടെ പ്രകീർത്തനം തുടർന്നത്. തന്നെ വിമർശിക്കുന്നവർക്ക് ചൈനയിലെ വസ്തുതകൾ നിഷേധിക്കാനാകില്ല.

ചൈനയെ പ്രകീർത്തിക്കാനല്ല,​ വസ്തുതകൾ പഠിക്കാനും പ്രാവർത്തികമാക്കാനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2006 മുതൽ ചൈന മുപ്പത് ശതമാനം സാമ്പത്തിക വളർച്ച നേടിയെന്നാണ് ലോകബാങ്കിന്റെ കണക്ക്. ലോകത്തെ ദരിദ്രരിൽ അറുപത് ശതമാനവും ഇന്ത്യയിൽ ആണെന്ന വസ്തുത വിമർശകർ മറക്കരുത്. 115 രാജ്യങ്ങൾക്ക് ചൈന കൊവിഡ് വാക്സിനെത്തിച്ചു.

അതേസമയം ചൈനയുടെ കോട്ടങ്ങളും പഠിക്കുന്നുണ്ട്. എന്നാൽ ചൈനയിലെ മുന്നേറ്റങ്ങളൊന്നും കേരളത്തിന്റെ വികസനത്തിന് മാതൃകയാക്കാനാകില്ല. 84 വർഷം കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ കേരള മാതൃകസൃഷ്ടിക്കണം. ലോകസ്ഥിതി പഠിക്കാനുള്ള തന്റെ ശ്രമത്തെ മാദ്ധ്യമങ്ങളും വിമർശകരും വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചു.

കോൺഗ്രസും ബി.ജെ.പിയും ആഭ്യന്തര ജനാധിപത്യമില്ലാത്ത പാർട്ടികളാണ്. ബി.ജെ.പിയിലെ നയങ്ങൾ തീരുമാനിക്കുന്നത് ആർ.എസ്.എസും കോൺഗ്രസിന്റെ നയങ്ങൾ തീരുമാനിക്കുന്നത് അമ്മയും രണ്ടു മക്കളും കിച്ചൻ ക്യാബിനറ്റുമാണ്. കോൺഗ്രസിന് ബി.ജെ.പിക്ക് ബദലാകാൻ കഴിയില്ലെന്നും ചെറുപാർട്ടികളുടെ ഐക്യം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.


 മോ​ദി​യു​ടെ​ ​സ​ങ്കു​ചി​ത​ ​ദേ​ശീ​യ​വാ​ദ​ത്തി​ന് കോ​ൺ​ഗ്ര​സ് ​ല​ഹ​രി​ ​പ​ക​രു​ന്നു​ ​:​ ​കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​ ​ശ​ത്രു​ക്ക​ളാ​യി​ ​പ്ര​ഖ്യാ​പി​ച്ച്‌​ ​അ​ങ്കം​ ​വെ​ട്ട​ണ​മെ​ന്ന​ ​പ്രാ​കൃ​ത​ ​ചി​ന്ത​യി​ലാ​ണ് ​കോ​ൺ​ഗ്ര​സെ​ന്നും​ ​ഇ​ത്‌​ ​മോ​ദി​ ​ഭ​ര​ണ​ത്തി​ന്റെ​ ​സ​ങ്കു​ചി​ത​ ​ദേ​ശീ​യ​വാ​ദ​ത്തി​ന്‌​ ​ല​ഹ​രി​ ​പ​ക​രു​ന്ന​താ​ണെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ.​ ​സി.​പി.​എം​ ​മു​ഖ​പ​ത്ര​ത്തി​ലെ​ഴു​തി​യ​ ​ലേ​ഖ​ന​ത്തി​ലാ​ണ് ​ചൈ​ന​യെ​ ​പ്ര​കീ​ർ​ത്തി​ച്ചും​ ​കോ​ൺ​ഗ്ര​സ്,​ ​ബി.​ജെ.​പി​ ​സ​മീ​പ​ന​ങ്ങ​ളെ​ ​വി​മ​ർ​ശി​ച്ചും​ ​കോ​ടി​യേ​രി​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​ത്.
ചൈ​ന​ ​പ​ട്ടി​ണി​ ​തു​ട​ച്ചു​മാ​റ്റി​യ​തും​ ​സ​മ്പ​ന്ന​രാ​ജ്യ​മാ​യ​തും​ ​അ​ത്ഭു​ത​ക​ര​മാ​യ​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​ ​നേ​ടി​യ​തും​ ​ശാ​സ്‌​ത്ര,​ ​സാ​ങ്കേ​തി​ക​ ​രം​ഗ​ങ്ങ​ളി​ൽ​ ​മു​ന്നി​ലാ​യ​തും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്‌​ ​മോ​ദി​ ​ഭ​ര​ണ​ത്തി​നും​ ​സം​ഘ​പ​രി​വാ​റി​നും​ ​ഇ​ഷ്ട​പ്പെ​ടി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ്‌​ ​ചൈ​ന​യെ​ ​ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള​ ​അ​മേ​രി​ക്ക​ൻ​ ​ത​ന്ത്ര​ത്തി​ൽ​ ​പ​ങ്കാ​ളി​യാ​കു​ന്ന​ത്‌.​ ​ഇ​ത്‌​ ​ഇ​ന്ത്യ​ൻ​ ​ജ​ന​ത​യു​ടെ​ ​താ​ത്പ​ര്യ​ത്തി​നെ​തി​രാ​ണ്‌.​ ​ഈ​ ​ന​യ​ത്തി​ന്റെ​ ​പെ​ട്ടി​പ്പാ​ട്ടു​കാ​രാ​യി​ ​കോ​ൺ​ഗ്ര​സ്‌​ ​നേ​താ​ക്ക​ൾ.​ ​മോ​ദി​ ​ഭ​ര​ണ​ത്തി​നൊ​പ്പം​ ​നി​ന്ന്‌​ ​യാ​ങ്കി​ക്കൂ​റും​ ​ചൈ​നാ​വി​രോ​ധ​വും​ ​തു​ട​രു​ക​യാ​ണ്‌​ ​കോ​ൺ​ഗ്ര​സ്‌.​ ​ക​മ്മ്യൂ​ണി​സ്റ്റ്‌​ ​വി​രോ​ധ​വും​ ​അ​മേ​രി​ക്ക​ൻ​ ​പ്രി​യ​വു​മാ​ണ്‌​ ​ചൈ​നാ​ ​വി​രു​ദ്ധ​ത​യ്‌​ക്ക്‌​ ​പ്രേ​ര​ണ.​ ​പാ​കി​സ്ഥാ​ൻ​ ​വി​രു​ദ്ധ​ത​ ​ഇ​ന്ത്യ​യി​ൽ​ ​മു​സ്ലിം​വി​രു​ദ്ധ​ ​വി​കാ​രം​ ​സൃ​ഷ്ടി​ക്കാ​നാ​ണ്.​ ​അ​തി​ലൂ​ടെ​ ​ഹി​ന്ദു​വോ​ട്ട്‌​ ​നേ​ടു​ക​ ​അ​ല്ലെ​ങ്കി​ൽ​ ​ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​ക​യാ​ണ്‌​ ​ല​ക്ഷ്യം.​ ​ലോ​ക​മേ​ ​ത​റ​വാ​ട്‌​ ​എ​ന്നാ​യി​രു​ന്നു​ ​ഗാ​ന്ധി​ജി​യു​ടെ​യും​ ​നെ​ഹ്‌​റു​വി​ന്റെ​യും​ ​ചി​ന്താ​ഗ​തി.​ ​വി​ഭ​ജ​ന​ക്ക​രാ​ർ​ ​പ്ര​കാ​ര​മു​ള്ള​ ​പ​ണം​ ​പാ​കി​സ്ഥാ​ന് ​ഇ​ന്ത്യ​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​നും​ ​പാ​കി​സ്ഥാ​ൻ​ ​ജ​ന​ത​യെ​ ​സ​ഹോ​ദ​ര​ങ്ങ​ളാ​യി​ ​കാ​ണ​ണ​മെ​ന്ന​ ​നി​ല​പാ​ടെ​ടു​ത്ത​തി​നു​മാ​ണ് ​ഗാ​ന്ധി​ജി​യെ​ ​ആ​ർ.​എ​സ്‌.​എ​സ്‌​ ​വി​ഷം​ ​ക​യ​റി​യ​ ​ഗോ​ഡ്‌​സെ​ ​വെ​ടി​വ​ച്ചു​കൊ​ന്ന​ത്‌.​ ​ആ​ ​ഗോ​ഡ്‌​സെ​ ​സം​ഘ​ത്തി​ന്റെ​ ​ആ​ശ​യ​ത്തി​ലും​ ​നി​ല​പാ​ടി​ലു​മാ​ണ്‌​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​കൂ​ട്ട​രു​മെ​ന്ന​താ​ണ്‌​ ​ഇ​ന്ന​ത്തെ​ ​വൈ​കൃ​തം.
ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ​ ​ചൈ​ന​യെ​ ​ശ​ത്രു​രാ​ജ്യ​മാ​യി​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​പോ​ലും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.​ ​വ്യാ​പാ​ര,​ ​വ്യ​വ​സാ​യ,​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​ന​ട​ത്തു​ന്നു​ണ്ട്‌.​ ​അ​തി​ർ​ത്തി​ ​ത​ർ​ക്ക​ത്തി​ലാ​ക​ട്ടെ​ ​കൂ​ടി​യാ​ലോ​ച​ന​ക​ളും​ ​നീ​ക്കു​പോ​ക്കു​ക​ളു​മു​ണ്ട്‌.​ ​ചി​ല​ ​മേ​ഖ​ല​ക​ളി​ൽ​ ​ത​ർ​ക്കം​ ​തീ​രു​ന്നു​മി​ല്ല.​ ​ഇ​തൊ​ന്നും​ ​കാ​ണാ​തെ,​ ​ചൈ​ന​യെ​പ്പ​റ്റി​ ​പ​റ​ഞ്ഞാ​ൽ​ ​രാ​ജ്യ​ദ്രോ​ഹ​മാ​കു​മെ​ന്ന​ ​സ​ങ്ക​ല്പം​ ​മൂ​ഢ​ത​യാ​ണ്‌.
സോ​ഷ്യ​ലി​സ്റ്റ്‌​ ​ആ​ഭി​മു​ഖ്യ​മു​ണ്ടെ​ങ്കി​ലും​ ​സി.​പി.​എം​ ​ഏ​തെ​ങ്കി​ലും​ ​സോ​ഷ്യ​ലി​സ്റ്റ്‌​ ​രാ​ജ്യ​ത്തെ​ ​അ​ന്ധ​മാ​യി​ ​പി​ന്താ​ങ്ങു​ന്നി​ല്ല.​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ ​ചൈ​ന​യും​ ​സോ​വി​യ​റ്റ്‌​ ​യൂ​ണി​യ​നും​ ​അ​നു​കൂ​ലി​ച്ച​പ്പോ​ൾ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​എ​ന്ന​ ​ന​യ​മാ​ണ്‌​ ​സി.​പി.​എം​ ​സ്വീ​ക​രി​ച്ച​ത്‌.​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​സ്വ​ത​ന്ത്ര​ന​യ​മു​ള്ള​ ​സി.​പി.​എം​ ​ചൈ​ന​യു​ടെ​യോ​ ​മ​റ്റേ​തെ​ങ്കി​ലും​ ​രാ​ജ്യ​ത്തി​ന്റെ​യോ​ ​വാ​ല​ല്ല.​ ​എ​ന്നാ​ൽ​ ​അ​മേ​രി​ക്ക​ൻ​ ​സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ​ ​വാ​ലി​ൽ​ത്തൂ​ങ്ങി​ക​ളാ​ണ്‌​ ​ബി.​ജെ.​പി​യും​ ​കോ​ൺ​ഗ്ര​സു​മെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.