cpz-palli-thirunal
ചെറുപുഴ സെൻറ് മേരീസ് ഫൊറോന ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി റവ.ഡോ. ജോസ് വെട്ടിക്കൽ തിരുനാളിന് കൊടിയേറ്റി.

ചെറുപുഴ: സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിന് ഫൊറോനാ വികാരി ഡോ.ജോസ് വെട്ടിക്കൽ കൊടിയേറ്റി. തിരുനാൾ 30ന് സമാപിക്കും. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി തുടർന്നു നടന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. നാളെ വൈകുന്നേരം അഞ്ചിന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. ജോസ് ജോർജ് ആറ്റുപുറത്ത് കാർമ്മികത്വം വഹിക്കും. 29ന് വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. ഏലിയാസ് എടുക്കൂന്നേൽ കാർമ്മികത്വം വഹിക്കും. സമാപന ദിനമായ 30ന് രാവിലെ 5.30 മുതൽ വൈകുന്നേരം 4.30 വരെ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. തോമസ് പളളത്തുകുഴിയിൽ, ഫാ. ലിബിൻ എഴുപറയിൽ, ഫാ. ആന്റണി തെക്കേമുറിയിൽ, ഫാ. ജോൺ കൂവപ്പാറയിൽ, ഫാ.മാത്യു മണിമല തറപ്പേൽ എന്നിവർ കാർമ്മികത്വം വഹിക്കും.