കാഞ്ഞങ്ങാട്: കർഷകശ്രീ മിൽക്ക് കസ്റ്റമേഴ്‌സ് മീറ്റും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ ചടങ്ങും വ്യാപാര ഭവനിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല വ്യാപാരികളായ എച്ച് ഗുരുദത്ത് പൈ, പി.ടി.സൈമൺ,പിഎം ഹസ്സൻ ഹാജി, മാദ്ധ്യമപ്രവർത്തകരായ മാനുവൽ കുറിച്ചിത്താനം, എൻ. ഗംഗാധരൻ, ടി. മുഹമ്മദ് അസ്ലം, പി. പ്രവീൺകുമാർ, ടി. കെ. നാരായണൻ, കെ ജയരാജൻ ,പ്രദീപ് കണ്ണോത്ത് എന്നിവരെ ചെയർപേഴ്‌സൺ കെ.വി സുജാത പൊന്നാട അണിയിച്ച് ആദരിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എ പീറ്റർ, കർഷകശ്രീ മിൽക്ക് പ്രതിനിധി ഇ. അബ്ദുള്ള കുഞ്ഞി എന്നിവർ സംസാരിച്ചു.