krilchala
ചാലയിൽ കെ.റെയിൽ വിരുദ്ധസമിതി ഡി.പി. ആർ കോപ്പി കത്തിച്ചു പ്രതിഷേധിക്കുന്നു

കണ്ണൂർ: കെ.റെയിൽ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ചാല അമ്പലം ജംഗ്ഷനിൽ പ്രതിഷേധ യോഗവും ഡി.പി.ആർ കത്തിച്ച് പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് ഉദ്ഘാടനം ചെയ്തു.പദ്ധതിയുമായി ബന്ധപ്പെട്ട് സമരസമിതി മുൻപോട്ടുവെച്ച ആരോപണങ്ങൾ ശരിയാണെന്ന് ഡി.പി. ആറിലൂടെ പുറത്തുവന്നിരിക്കുകയാണ്. ജനങ്ങൾ തള്ളിക്കളഞ്ഞ വിനാശ പദ്ധതി കോവിഡിന്റെ മറവിൽ നടപ്പാക്കാൻ സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സുരേശൻ മണ്ടേൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.മുൻ കോർപ്പറേഷൻ കൗൺസിലർ പ്രീത.പി.കെ, ജനകീയ സമിതി ജില്ലാ കമ്മിറ്റിയംഗം എം.കെ. ജയരാജൻ, എ.രാമകൃഷണൻ എന്നിവർ പ്രസംഗിച്ചു. ജനകീയ സമിതി ചാല യൂനിറ്റ് പ്രസിഡന്റ് കെ.വി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.