കരിവെള്ളൂർ: കേരള സർക്കാർ സഹകരണമേഖലയിലൂടെ നടപ്പിലാക്കാൻ നിശ്ചയിച്ച 500 ഏക്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കരിവെള്ളൂർ സർവ്വീസ് സഹകരണബാങ്ക് അംഗങ്ങൾക്കു വിത്തും വളവും പാടത്തെത്തി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. നാരായണൻ, ഡയറക്ടർമാരായ സി.പി നരേന്ദ്രൻ, കെ.വി ദാമോദരൻ, സെക്രട്ടറി സരസ്വതി, അസി. സെക്രട്ടറി എം.വി ദിനേശൻ, ഫാർമേർസ് ക്ലബ് സെക്രട്ടറി കാനാ ഗോവിന്ദൻ എന്നിവർ നേരിട്ടെത്തിയാണ് ആവശ്യമായ വിത്തും വളവും വിതരണം ചെയ്തത്. വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുണിയൻ രക്തസാക്ഷി സ്മാരകത്തിനു സമീപം ബാങ്ക് സ്വന്തമായി ചെയ്യുന്ന ഒരേക്കർ വിവിധയിനം പച്ചക്കറി കൃഷിക്കു പുറമേയാണ് 12.5 ഏക്രയിൽ കൂടി പച്ചക്കറി കൃഷി ചെയ്യുക എന്ന പദ്ധതിയുമായി ബാങ്ക് മുന്നോട്ട് വന്നിട്ടുള്ളത്. കുണിയനിൽ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.വി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് സീമ, കാനാ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.