photo
പുതിയങ്ങാടി അൽഅമീൻ റിലീഫ് സെൽ പാഴ് വസ്തു ശേഖരണ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ

പഴയങ്ങാടി:ജീവകാരുണ്യ പദ്ധതിയുടെ ഫണ്ട് സമാഹരണാർത്ഥം പുതിയങ്ങാടി അൽഅമീൻ റിലീഫ് സെൽ പാഴ് വസ്തു ശേഖരണത്തിന് തുടക്കമായി. രോഗികൾക്ക് മരുന്നുൾപ്പെടെ നൽകി നിർദ്ധനരെ സഹായിക്കുന്ന കാരുണ്യ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ് പാഴ് വസ്തുക്കൾ ശേഖരിക്കുന്നത്. മാടായി, മാട്ടൂൽ മേഖലകളിലേയും സമീപ പ്രദേശങ്ങളിലെയും വീടുകളിൽ നിന്നാണ് ഉപയോഗശൂന്യമായ സാധനങ്ങൾ ശേഖരിക്കുന്നത്.

കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ അൽഅമീൻ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്, റിലീഫ് സെൽ ഭാരവാഹികളായ സി.കെ.ഇഖ്ബാൽ, ഹാരിസ് ബിലാവിനകത്ത്, കെ.ഹമീദ്, കെ. അബ്ദുൽ ഖാദർ, കെ.സി.അഷ്റഫ്, കെ.ടി.മുഹമ്മദ് അഷ്റഫ്, കെ.മഹമൂദ്, കെ.പി.അബ്ബാസ്, ടി.മുഹമ്മദ് കുഞ്ഞി, എ.മുഹമ്മദലി, കെ.ഗഫൂർ, ഹനീഫ് എന്നിവർ പങ്കെടുത്തു.