aiims
കാസർകോട് എയിംസ് സമര പന്തലിൽ നിന്ന്

കാസർകോട് : എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നിരാഹാര സമരം പതിനൊന്ന് ദിവസം പിന്നിട്ടു. ഇന്ന് രാവിലെ 10 മണിക്ക് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ സമര പന്തലിൽ സമരക്കാർക്കൊപ്പം സത്യാഗ്രഹമിരിക്കും. ഇന്നലെ കൊവിഡ് ലോക്ക് ഡൗൺ ദിവസവും എയിംസ് സമരപന്തലിൽ പ്രവർത്തകർ സജീവമായിരുന്നു.

ഇന്നലെ ജനകീയ കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹമീദ് ചേരങ്കയ്യുടെ അദ്ധ്യക്ഷതയിൽ പി.കെ. നാസർ ചാലിങ്കാൽ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ ഭാരവാഹികളായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഹമീദ് ചേരങ്കൈ, സലീം ചൗക്. കെ.എം.സി.സി നേതാവ് ഹസ്സൈനാർ തോട്ടുംഭാഗം നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും താജുദ്ദീൻ പടിഞ്ഞാർ നന്ദിയും പറഞ്ഞു.