kovid

കണ്ണൂർ:കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും ആകെയുള്ള സാധാരണ കിടക്ക, ഓക്സിജൻ കിടക്ക, ഐ.സി യു കിടക്ക, വെന്റിലേറ്റർ എന്നിവയുടെ അൻപതു ശതമാനം കൊവിഡ്ചികിത്സക്കായി മാറ്റിവെയ്ക്കണമെന്ന് കളക്ടർ എസ് .ചന്ദ്രശേഖർ ഉത്തരവിട്ടു.
കളക്ടർ വിളിച്ചുചേർത്ത സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗത്തിലാണ് നിർദ്ദേശം. കൊവിഡ് പൊസിറ്റിവാകുന്ന ഡയാലിസിസ് രോഗികൾക്ക് അതത് ആശുപത്രികളിൽ പ്രത്യേകം സംവിധാനമൊരുക്കണം.
പോസിറ്റിവ് ആകുന്നവരുടെയും രോഗികളുടെ അഡ്മിഷൻ, ഡിസ്ചാർജ് വിവരങ്ങളും കൊവിഡ് ജാഗ്രതാ പോർട്ടലിൽ നൽകണം. ആശുപത്രികളിലെ നോർമൽ ബെഡ്, ഓക്സിജൻ ബെഡ് ,ഐ.സി യു ,വെന്റിലേറ്റർ, ഓക്സിജൻ എന്നിവയുടെ കൃത്യമായ വിവരങ്ങളും യഥാസമയം കൈമാറണം.
സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന അഡ്മിഷൻ ഡിസ്ചാർജ് മാർഗനിർദേശം എല്ലാ സ്വകാര്യ ആശുപത്രി അധികൃതരും കൃത്യമായി പാലിക്കണം.ഇത് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പു വരുത്തണം. അനുബന്ധ രോഗങ്ങൾ ഇല്ലാത്ത എ കാറ്റഗറി രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കരുത്

ണ്ണൂർ മെഡിക്കൽ കോളേജിൽ സി കാറ്റഗറി രോഗികളെ മാത്രം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കാറ്റഗറി സി രോഗികളെ മാത്രം പ്രവേശിപ്പിക്കേണ്ടതിനാൽ ജില്ലാ കൺട്രോൾ സെൽ മുഖാന്തിരം മാത്രമെ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഗവ. മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർ ചെയ്യാൻ പാടുള്ളൂവെന്നും കളക്ടറുടെ മാർഗനിർദ്ദത്തിലുണ്ട്.