കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊവിഡ് ബ്രിഗേഡും വാർഡുതല ജാഗ്രതാസമിതിയും പുന:സ്ഥാപിക്കണമെന്ന് കണ്ണൂർ കോർപറേഷൻ ജാഗ്രതാസമിതിയോഗം ആവശ്യപ്പെട്ടു.മേയർ അഡ്വ. ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, എം.പി.രാജേഷ്,അഡ്വ. പി.ഇന്ദിര, സിയാദ് തങ്ങൾ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, പി.കെ. സാജേഷ് കുമാർ, പ്രകാശൻ പയ്യനാടൻ, സെക്രട്ടറി ഡി.സാജു, സി.സമീർ, ഡോ.അജിത്കുമാർ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.വി.ബിജു , ഹെൽത്ത് സൂപ്പർവൈസർ രാഗേഷ് പാലേരി വീട്ടിൽ, ഡെപ്യൂട്ടി തഹസിൽദാർ കെ.ശൈലേന്ദ്രൻ, പി.കെ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.