കണ്ണൂർ: സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന സർക്കാർ ഉത്തരവ് കേരളാ ബാങ്കിലും നടപ്പായി. കണ്ണൂർ റീജിയണൽ ഓഫീസിന് കീഴിലാണ് പദ്ധതി ആദ്യഘട്ടം നടപ്പിലാക്കിയത്. ഇനി മുതൽ എല്ലാ ബുധനാഴ്ചയും റീജിയണൽ ഓഫീസിന് കീഴിലെ ജീവനക്കാരും കണ്ണൂർ, കാസർകോട് ജില്ലകളിലെ ശാഖകളിലെ ജീവനക്കാരും ഖാദി വസ്ത്രം ധരിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം കെ.ജി.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു. ഖാദി പ്രോജക്ട് ഓഫിസർ അജിത്കുമാർ, കേരളാ ബാങ്ക് ജനറൽ മാനേജർ എം.പി.ഷിബു , ഡി.ജി.എം പി.വി.ഗോപിനാഥ്, കെ.ആർ സരളാഭായി,സി.എൻ മോഹനൻ, പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഡി.ജി.എം വി.നാരായണൻ സ്വാഗതം പറഞ്ഞു.