mahe
കാർ ആർട്ടിനൊപ്പം ചിത്രകാരന്മാരായ പൊന്ന്യം ചന്ദ്രനും, പൊന്ന്യം സുനിലും

തലശ്ശേരി: സി.പി.എം. പാർടി കോൺഗ്രസ്സിന്റെ പ്രചരണാർത്ഥം പുതിയ ബസ് സ്റ്റാൻഡിൽ പ്രമുഖചിത്രകാരന്മാർ ചെയ്ത കാർ ആർട്ട് നഗരത്തിലെത്തുന്ന അനേകരെ ആകർഷിക്കുന്നു.സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ, ബ്രിട്ടീഷുകാരുടെ വെടിയുണ്ടകളേറ്റ് വീരമൃത്യു വരിച്ച ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ സ്മരണകൾ ആലേഖനം ചെയ്താണ് കാർ ആർട്ട് തയ്യാറാക്കിയത്.

വിവിധ വർത്തമാന പത്രങ്ങളിൽ വന്ന വാർത്താ ശകലങ്ങളെ കൊളാഷ് രൂപത്തിൽ കോർത്തിണക്കിയാണ് ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രികരണം നടത്തിയിട്ടുള്ളത്.' ജവഹർഘട്ട് സമര ചരിത്രത്തെ ഇതിവൃത്തമാക്കി നോവൽ രചിച്ച പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രനും പൊന്ന്യം സുനിലും ചേർന്നാണ് കാർ ആർട്ട് രൂപപ്പെടുത്തിയത്.അഡ്വ: എ.എൻ.ഷംസീർ എം.എൽ.എ ഉൾപ്പടെ നിരവധി പേർ കാഴ്ചക്കാരായി എത്തിയിരുന്നു.