uni

കണ്ണൂർ: ബിരുദ, ബിരുദാനന്തര ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കുറഞ്ഞ സമയത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് നൽകാൻ സർവ്വകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പരീക്ഷാ വിഭാഗം ശക്തിപ്പെടുന്നതിന്റെ ഭാഗമായി മൂന്ന് പ്രോഗ്രാമർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാനും തീരുമാനമായി.


മറ്റു തീരുമാനങ്ങൾ
ബി.എ കന്നഡ പ്രോഗ്രാം പ്രൈവറ്റ് രജിസ്‌ട്രേഷനിൽ വഴി നടപ്പാക്കും
പയ്യന്നൂർ കാമ്പസിൽ വനിതാ ഹോസ്റ്റൽ പണി പൂർത്തിയാകുന്നതുവരെ യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിൽ വിദ്യാർത്ഥിനികൾക്ക് താമസ സൗകര്യമൊരുക്കും
സംസ്ഥാന സർക്കാർ കൊണ്ടുവന്ന കേരള സെൽഫ് ഫിനാൻസിങ് കോളേജ് ബിൽ നടപ്പാക്കാൻ ആവശ്യമായ മാർഗരേഖകൾ കൊണ്ടുവരും

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും
 അസോസിയേറ്റ് പ്രൊഫസർമാരായ ഗണിത വിഭാഗത്തിലെ ഡോ. ടി.കെ. മുരളീധരൻ, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ഡോക്ടർ സെബാസ്റ്റ്യൻ എന്നിവരുടെ ശമ്പളം പ്രൊട്ടക്ട് ചെയ്തു കൊടുക്കും.
വിരമിച്ച സർവകലാശാല അദ്ധ്യാപകൻ ഡോ.കെ.വി സന്തോഷിന്റെ പ്രമോഷൻ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ പാലിച്ച് നടപ്പിലാക്കും.
നിർമ്മലഗിരി കോളേജ് , കൂത്തുപറമ്പിലെ രസതന്ത്ര വിഭാഗത്തിൽ നിയമിക്കപ്പെട്ട രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർക്ക് അംഗീകാരം നൽകും.
വിവിധ കോളജുകളിലെ 10 അസിസ്റ്റന്റ് പ്രൊഫസർ മാരുടെ പ്രമോഷൻ അംഗീകരിച്ചു.
വിവിധ കോളേജുകളിലെ നാല് അസിസ്റ്റന്റ് പ്രൊഫസർ മാർക്ക് അസോസിയേറ്റ് പ്രൊഫസർമാരായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു
ക്വസ്റ്റിയൻ ബാങ്കിലേക്ക് ചോദ്യങ്ങൾ അയ ക്കുന്നവർക്കും സ്‌ക്രൂട്ടിനി ചെയ്യുന്നവർക്കും ഉള്ള വേതനം അംഗീകരിച്ചു.

ബിൽഡിങ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു.