കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകര വില്ലേജിൽ കാഞ്ഞിരപൊയിലിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച ഷെഡ്ഡുകൾ റവന്യൂ അധികൃതർ പൊളിച്ചു നീക്കി. കാഞ്ഞിരപൊയിൽ ജംഗ്ഷനിൽ റിസർവ്വേ 146ൽ പെട്ട സർക്കാർ ഭൂമിയാണ് മലപ്പച്ചേരിയിലെ പി. ഹുസൈൻ കൈയേറി ടൂറിസ്റ്റ് പാർക്ക് ഹോട്ടൽ ഷെഡ് നിർമ്മിച്ചത്.
സമീപത്തുള്ള അമ്പിളിയുടെ പെട്ടിക്കടയും പൊളിച്ചു മാറ്റാൻ നിർദ്ദേശം നൽകി. ഹൊസ്ദുർഗ് ഭൂരേഖ തഹസിൽദാർ അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ എം.എസ് ലെജിൻ, വില്ലേജ് ഓഫീസർ എം.സുമ, വില്ലേജ് അസിസ്റ്റന്റുമാരായ സുരേഷ് പെരിയങ്ങാനം, ടി.പി വിനോദ്, ഫീൽഡ് അസിസ്റ്റന്റ് കെ. ഷൈജ, ഡ്രൈവർ ബൈജു എന്നിവരാണ് ഉണ്ടായിരുന്നത്. അനധികൃത കൈയേറ്റങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ എൻ. മണിരാജ് അറിയിച്ചു.