lions
ഏഴിമല ലയൺസ് ക്ലബ്ബ് കൊവിഡ് മുന്നണി പോരാളികളെ ആദരിച്ചപ്പോൾ

പയ്യന്നൂർ: ഏഴിമല ലയൺസ് ക്ലബ്ബ് വിവിധ സർവ്വീസ് പ്രൊജക്ടുകളുടെ ഭാഗമായി കൊവിഡ് മുന്നണി പോരാളികളെ ആദരിക്കുന്നതടക്കം വിവിധപരിപാടികൾ സംഘടിപ്പിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു.

രാമന്തളി സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഭവ്യയെയും മുഴുവൻ ആശാ വർക്കർമാരെയും ആദരിക്കുകയും സി.എച്ച്.സിയിലേക്ക് വാക്കർ, മാസ്ക് തുടങ്ങിയവയും അങ്കണവാടിയിലേക്ക് കളിപ്പാട്ടങ്ങളും നൽകി. രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ വളവിൽ ട്രാഫിക്ക് കോൺവെക്സ് മിറർ സ്ഥാപിച്ചു നൽകി.

ഏഴിമല ശ്രീറാം റിസോർട്ടിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റീന പിള്ള അദ്ധ്യക്ഷത വഹിച്ചു. യോഹന്നാൻ മറ്റത്തിൽ മുഖ്യ പ്രഭാഷണം നടത്തി. രാജേഷ് വൈഭവ്, കെ.വി.രാമചന്ദ്രൻ, വി. ബാലൻ, കെ.പി. ബാലകൃഷ്ണൻ, ഡോ. സുജ വിനോദ്, പി.പി. പവിത്രൻ, ഡോ. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ഡോ. അജിത സ്വാഗതവും കെ.വി. പദ്മനാഭൻ നന്ദിയും പറഞ്ഞു.