കാസർകോട്: വാഹന നികുതി 2016 മാർച്ച് 31 വരെയോ അതിനു മുമ്പോ ഉള്ള കാലയളവിൽ നികുതി കുടിശ്ശികയുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം. പദ്ധതി പ്രകാരം സ്വകാര്യ വാഹനങ്ങൾക്ക് നികുതിയും, അധികനികുതിയും, പലിശയും ഉൾപ്പെടെയുള്ള തുകയുടെ 60 ശതമാനം വരെ ലാഭിക്കാം. പൊതുകാര്യ വാഹനങ്ങൾക്ക് 70 ശതമാനം വരെ ലാഭിക്കാം. തുടർന്ന് നിയമ നടപടി ഒഴിവാക്കി രജിസ്റ്റർ നമ്പർ ക്യാൻസൽ ചെയ്യാം.

മാർച്ച് 31 വരെ മാത്രമായിരിക്കും അവസരം ലഭിക്കുക. വാഹനം നിലവിൽ ഇല്ല എന്നുള്ള സത്യവാങ്ങ്മൂലം 100 രൂപ മുദ്രപത്രത്തിൽ ഉടമയോ അനന്തരാവകാശിയോ കാസർകോട് ആർ.ടി.ഓഫീസിലോ, കാഞ്ഞങ്ങാട് സബ് ആർ.ടി.ഓഫീസിലോ, വെള്ളരിക്കുണ്ട് സബ് ആർ.ടി.ഓഫീസിലോ നൽകി നിശ്ചിത നികുതി അടച്ച് റവന്യൂ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകാം.

കൈമാറ്റപ്പെട്ട വാഹനം എവിടെയുണ്ടെന്ന് അറിയാത്തവർക്കും, നികുതി കുടിശ്ശികയ്ക്ക് നോട്ടീസ് ലഭിച്ചവർക്കും ആർ.സി. ബുക്ക് സറണ്ടർ ചെയ്യാതെ വാഹനം പൊളിച്ചവർക്കും അസൽ ആർ.സി. ഇല്ലാത്തതിനാൽ ആർ.സി. കാൻസൽ ചെയ്യാൻ കഴിയാതിരുന്നവർക്കും ക്ഷേമനിധി കുടശ്ശികയുള്ളവർ ഉടമ മരണപ്പെട്ട് മരണാനന്തരം കൈമാറ്റം നടത്താൻ കഴിയാതിരുന്നവർ, പെർമിറ്റ് സറണ്ടർ ചെയ്ത് കാർ നിരക്കിൽ നികുതി ഒടുക്കിയിരുന്ന ബസ് ഉടമകൾ, വാങ്ങിയ ആൾ പേര് മാറ്റിയെടുക്കാതിരുന്നതിനാൽ നികുതി കുടിശ്ശികയുടെ ബാധ്യതയും മറ്റ് നിയമം തടസ്സമുള്ളവർ, നികുതി ഒടുക്കാൻ കഴിയാതെ രജിസ്‌ട്രേഷൻ നമ്പറും, ഉടമസ്ഥാവകാശവും നിയമപരമായി നീക്കി കിട്ടാനുള്ളവരും, ജിഫോം അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും നികുതി ബാദ്ധ്യതയിൽ നിന്നും ഭാവിയിൽ ഉണ്ടാവാൻ ഇടയുള്ള നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള അവസരം കൂടിയാണിത്. മാർച്ച് 31 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 1 മണി വരെ സത്യവാങ്ങ്മൂലം നൽകി നികുതി ഒടുക്കാവുന്നതാണ്. ഫോൺ 04994 255290