കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. ജില്ലയിൽ സംഘടാനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 46 കോളേജുകളിൽ 38 ഇടത്ത് എസ്.എഫ്.ഐ വിജയിച്ചു. കണ്ണൂരിൽ മാത്രം 51 സർവകലാശാല യൂണിയൻ കൗൺസിലർമാരെ എസ്.എഫ്.ഐക്ക് ലഭിച്ചു. കെ.എസ്.യുവിന്റെ കുത്തകയായിരുന്ന കൂത്തുപറമ്പ് നിർമ്മലഗിരി, ഇരിട്ടി എം.ജി, ആദ്യമായി അങ്ങാടിക്കടവ് ഡോൺ ബോസ്ക്കോ, ചെണ്ടയാട് എം.ജി, അഞ്ച് വർഷങ്ങൾക്ക് ശേഷം എം.എസ്.എഫ് - കെ.എസ്.യു കോട്ടയായ ഇരിക്കൂർ സിബ്ഗ കോളേജ് എന്നിവ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു.
കണ്ണൂർ കൃഷ്ണമേനോൻ വനിത, എസ്.എൻ കോളേജ്, പയ്യന്നൂർ കോളേജ്, മാടായി കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും വിജയിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, എടത്തൊട്ടി ഡി പോൾ കോളേജ്, വീർപാട് എസ്.എൻ.ജി കോളേജ്, എസ്.എൻ.ജി തോട്ടട, എണ്ണിവിടങ്ങളിലും എസ്.എഫ്.ഐ വിജയിച്ചു. എം.എസ്.എഫ് - കെ.എസ്.യു കുത്തകകളായിരുന്ന സർസയിദ് കോളേജിൽ ഒരു സീറ്റ്, ചെറുപുഴ നവജ്യോതി കോളേജിൽ രണ്ട് സീറ്റ്, ആലക്കോട് മേരിമാത കോളേജിൽ നാല് സീറ്റ് എന്നിങ്ങനെയും എസ്.എഫ്.ഐ പിടിച്ചെടുത്തു. നേരത്തെ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ 26 കോളേജുകളിൽ എസ്.എഫ്.ഐയുടെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എതിരില്ലാതെ വിജയിച്ച കോളേജുകൾ: മാത്തിൽ ഗുരുദേവ്, കുറ്റൂർ ആദിത്യ കിരൺ, കരിവെള്ളൂർ നെസ്റ്റ്, എ.ഡബ്‌ള്യൂ. എച്ച് പയ്യന്നൂർ, ഐ.ടി.എം കോളേജ് മയ്യിൽ, പിലാത്തറ കോ -ഓപ്പറേറ്റീവ് കോളേജ്, നെരുവമ്പ്രം ഐ.എച്ച്.ആർ.ഡി, ലാസ്യ പിലാത്തറ, മോറാഴ കോളേജ്, തളിപ്പറമ്പ് ആർട്സ് ആന്റ് സയൻസ് കോളേജ് കാഞ്ഞിരങ്ങാട്, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവം, ഔവ്വർ കോളേജ് തിമിരി, ഇ.എം.എസ് സ്മാരക ഐ.എച്ച്.ആർ.ഡി കോളേജ് ഇരിട്ടി, കൂത്തുപറമ്പ് എം.ഇ.എസ് കോളേജ്, ഐ.എച്ച്.ആർ.ഡി കോളേജ് പിണറായി, ഐ.എച്ച്.ആർ.ഡി കൂത്തുപറമ്പ്, ആംസ്റ്റക്ക് കോളേജ് കല്ല്യാശ്ശേരി, ഗവ. ബ്രണ്ണൻ ബി.എഡ് കോളേജ് തലശ്ശേരി, ജേബീസ് ബി.എഡ് കോളേജ് കുറ്റൂർ, പി.കെ.എം കോളേജ് മടമ്പം, രാജീവ് മെമ്മോറിയൽ ബി.എഡ് കോളേജ് മട്ടന്നൂർ, എസ്.ഇ.എസ് സെൽഫ് ഫിനാൻസ് കോളേജ്.
.
.