bishop
കണ്ണൂർ രൂപത ബിഷപ്സ് ഹൗസിൽ തലശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ ബിഷപ് ഡോ. അലക്സ് വടക്കുംതല സ്വീകരിച്ചപ്പോൾ

കണ്ണൂർ: തലശ്ശേരി അതിരൂപത നിയുക്ത മെത്രാപ്പൊലീത്ത മാർ ജോസഫ് പാംപ്ലാനി, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവർക്ക് കണ്ണൂർ രൂപത ബിഷപ്സ് ഹൗസിൽ സ്വീകരണം നൽകി. കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല, തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്, കണ്ണൂർ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്ത്, ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാദർ ജോയ് പൈനാടത്ത്, ദീനസേവന സഭ സുപ്പീരിയർ ജനറൽ സി. എമസ്റ്റീന, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ എന്നിവർ സംസാരിച്ചു. മാർ ജോർജ് വലിയമറ്റം സമാപന ആശിർവാദം നൽകി.