കാസർകോട്: ബേക്കൽ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ പ്രവർത്തനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത ഉന്നതതല യോഗം അവലോകനം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്. കേരള ടൂറിസത്തിന്റെ ഫ്ലാഗ് ഷിപ്പ് പദ്ധതിയായ 'കാരവാൻ ടൂറിസം' ബേക്കലിൽ നടപ്പിലാക്കുന്നതിന് തീരുമാനമായി. ബേക്കൽ ബീച്ച് പാർക്കിന്റെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും.
ബി.ആർ.ഡി.സിയുടെ നിലവിലുള്ള പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷതമതയോടും സമയബന്ധിതമായും തീർക്കുന്നതിന് മന്ത്രി കർശന നിർദ്ദേശം നൽകി. മുടങ്ങി കിടക്കുന്ന റീസോർട്ടുകളുടെ നിർമ്മാണം പുനരാരംഭിക്കുകയോ പുതിയ സംരംഭകരെ കണ്ടെത്തുകയോ ചെയ്യണമെന്ന് മന്ത്രി റിയാസ് ആവശ്യപ്പെട്ടു. അജാനൂർ പഞ്ചായത്തിലെ കൊളവയൽ റീസോർട്ട് സൈറ്റിൽ ഇക്കോ ടൂറിസത്തിൽ അധിഷ്ഠിതമായ പദ്ധതി നടപ്പിലാക്കും.
വിനോദസഞ്ചാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡയറക്ടർ കൃഷ്ണതേജാ, എം.ഡി പി. ഷിജിൻ എന്നിവർ സംസാരിച്ചു. വകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചിരുന്നു.
മറ്റ് യോഗ തീരുമാനങ്ങൾ