
മാഹി: കോൺഗ്രസ് മേഖല വൈസ് പ്രസിഡന്റ് കെ.പി ബഷീർ ഹാജിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ നേതൃതത്തിൽ കെ.പി ബഷിർ ഹാജി അനുസ്മരണം സംഘടിപ്പിച്ചു.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്‌കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മാഹിമേഖല മൈനോറിറ്റി കോൺഗ്രസ് പ്രസിഡന്റ് വി.ടി ഷംസുദ്ദിൻ അനുസ്മരണഭാഷണം നടത്തി. ജിജേഷ് കുമാർ ചാമേരി, ഉത്തമൻ തിട്ടയിൽ, കെ. അസുഹാജി, ശശിഭൂഷൺ, ഹരിദാസൻ പുത്തട്ട എന്നിവർ സംസാരിച്ചു.
ജയ്‌ഹിന്ദ് ഫൗണ്ടേഷൻ ഭാരവാഹിയിരുന്ന കെ.പി. ബഷിർ ഹാജിയെ ജയ്‌ഹിന്ദ് പ്രവർത്തകർ അനുസ്മരിച്ചു. പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി അധ്യക്ഷത വഹിച്ചു. എം.പി ശ്രീനിവാസൻ, കെ.പി ജനാർദ്ദനൻ, എം.പി പുരുഷു, പുഷ്പരാജ്, ബാബേൽ മോയ്സ് എന്നിവർ സംസരിച്ചു. ശ്രീഗേഷ് ബാബു സ്വാഗതവും വള്ളിൽ പ്രദീപൻ നന്ദിയും പറഞ്ഞു.