dcc
കാസർകോട് ഡി സി സി ഓഫീസിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു

കാസർകോട്: മഹാത്മാഗാന്ധിയുടെ വധത്തിലൂടെ ഇന്ത്യയുടെ ആത്മാവിനെ വെട്ടിമുറിച്ച വർഗ്ഗീയ വിഘടന ശക്തികൾ ഇന്നും രാജ്യത്തിന്റെ സാമുദായിക ഐക്യത്തെയും മതേതര മൂല്യങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുകയാന്നെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ പ്രസ്താവിച്ചു. മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ഓഫീസിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടത്തി.

അനുസ്മരണ യോഗത്തിൽ പി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നിൽ, എം.സി പ്രഭാകരൻ, പി.വി സുരേഷ്, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ. ഖാലിദ്, രാജൻ പെരിയ, സാജിദ് മവ്വൽ, ലക്ഷ്മണ പ്രഭു, വി.വി പ്രഭാകരൻ, എ. വാസുദേവൻ, ആർ. ഗംഗാധരൻ, അർജുനൻ തായലങ്ങാടി, രാജീവൻ നമ്പ്യാർ, ബി.എ ഇസ്മയിൽ, എം. ഭവാനി സംസാരിച്ചു.