ചെറുവത്തൂർ: ക്ലീൻ ഗ്രീൻ ആൻഡ് ബ്യൂട്ടി ചെറുവത്തൂർ പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്കരണോപാധിയായ റിംഗ് വിതരണോദ്ഘാടനം വി.വി. നഗറിൽ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള നിർവഹിച്ചു. ജില്ലാ ശുചിത്വമിഷൻ സഹായത്തോടെ 740 ഗുണഭോക്താക്കൾക്ക് വിതരണത്തിനായി റിംഗ് കമ്പോസ്റ്റുകൾ തയ്യാറാക്കി വീടുകളിൽ എത്തിച്ചു. പതിനാലാം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്കരണോപാധികൾ വിതരണം ചെയ്ത് പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പദവിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. രമണി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. ഗിരീശൻ, വികസനകാര്യ ചെയർപേഴ്സൺ പി. പദ്മിനി, ബ്ലോക്ക് മെമ്പർ എം. കുഞ്ഞിരാമൻ, ആർ.പി. ബാലചന്ദ്രൻ, എം.പി. ചന്ദ്രൻ, എം. രാമചന്ദ്രൻ, കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.കെ മനോജ് കുമാർ സ്വാഗതം പറഞ്ഞു.