volli
ഇന്ത്യൻ വോളിബാൾ താരവും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ടി.പി പദ്മനാഭൻ നായരെ സ്‌പോർട്സ് ഫോറം കണ്ണൂർ ആദരിക്കുന്നു


കണ്ണപുരം: വോളിബാളിൽ രണ്ടുതവണ ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ മുൻ ഇന്ത്യൻ നായകനും പരിശീലകനും 2015ലെ ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കൂടിയായ ടി.പി പദ്മനാഭൻ നായരെ സ്‌പോർട്സ് ഫോറം കണ്ണൂർ ആദരിച്ചു. അദ്ദേഹത്തിന്റെ കണ്ണപുരം ചുണ്ടയിലുള്ള വസതിയിലാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. സംസ്ഥാന വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.വി പവിത്രൻ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻ കെ.വി ധനേഷ് അദ്ധ്യക്ഷനായി. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. മനോജ്, വിവിധ കായിക രംഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അന്താരാഷ്ട്ര താരങ്ങളായ പി.വി സുനിൽ കുമാർ, എം.ടി അശോകൻ, വിൻസി ജോർജ്, എ.വി ശിവദാസൻ, എം.എ നവീൻ, അജിത് പാറക്കണ്ടി, ജില്ലാ വോളിബാൾ അസോസിയേഷൻ സെക്രട്ടറി പി.പി കൃഷ്ണൻ, വോളിബാൾ കോച്ച് ഇ.കെ രഞ്ജൻ, ഡി. ദേവരാജ് എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര വോളിബാൾ റഫറി ടി.വി അരുണാചലം സ്വാഗതം പറഞ്ഞു.