
കോഴിക്കോട്: രാജീവ് ഗാന്ധി പഞ്ചായത്ത് സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ജനപ്രതിനിധികൾക്കുള്ള ദ്വിദിന പാഠശാല 3, 4 തീയതികളിലായി ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ
നടക്കും.
നാളെ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിക്കും. വിവിധ സെഷനുകളിൽ ക്ലാസ് നടക്കും. എം.പി മാരായ കെ. മുരളീധരൻ, എം.കെ.രാഘവൻ, രമ്യ ഹരിദാസ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ, ജനറൽ സെക്രട്ടറിമാരായ കെ.കെ. എബ്രഹാം, അഡ്വ.പി.എം.നിയാസ്, അഡ്വ.കെ.ജയന്ത്, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.സി.അബു, യു.രാജീവൻ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിക്കും. 4 ന് ക്യാമ്പ് സമാപിക്കും.