1
സ്വീപ്പിംഗ് മെഷീൻ പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ഇനി സ്വീപ്പിംഗ് മെഷീൻ കൂടി. പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രൻ പുതിയ മെഷീനിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ശ്രീജയൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.വി.കുട്ടൻ, സാർജന്റ് സാഹിർ തുടങ്ങിയവർ സംബന്ധിച്ചു.

ആശുപത്രി പരിസരവും കാമ്പസും മാലിന്യമുക്തമാക്കാനുള്ള യത്നത്തിന്റെ ഭാഗമായായി കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷനാണ് 20 ലക്ഷം രൂപ വില വരുന്ന സ്വീപ്പിംഗ് മെഷീൻ അനുവദിച്ചത്. 17,325 സ്‌ക്വയർ മീറ്റർ ഏരിയയിലെ മാലിന്യങ്ങൾ 640 ലിറ്റർ ശേഷിയുള്ള ടാങ്കിലേക്ക് ഒരു മണിക്കൂർ കൊണ്ട് എത്തിക്കാൻ ഈ യന്ത്രം തുണയ്ക്കും. മാലിന്യങ്ങൾ ഗാർബേജ് യാർഡിലോ വേസ്റ്റ് ബിന്നുകളിലോ മെഷീൻ ഉപയോഗിച്ച് നിക്ഷേപിക്കാനും സാധിക്കും.