കൽപ്പറ്റ: മുട്ടിൽ കൊളവയലിൽ വേൾഡ് ഓഫ് ബാംബൂ,
തൃക്കൈപ്പറ്റ ബാസ അഗ്രോ ഫുഡ്സ് എന്നിവയുടെ നേതൃത്വത്തിൽ മുട്ടിൽ ഖത്തർ ബേക്കറിയിൽ മുള ഭക്ഷ്യമേളയും മുളയുൽപ്പന്നങ്ങളുടെ പ്രദർശനവും നഴ്സറിയും ആരംഭിച്ചു. ജനുവരി മൂന്ന് വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം കേരള എഫ്.പി.ഒ കൺസോർഷ്യം സംസ്ഥാന സെക്രട്ടറിയും ഫാം ജേണലിസ്റ്റുമായ സി.വി.ഷിബു നിർവ്വഹിച്ചു. കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.സുനീഷ്, കെ.മോഹനചന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുളയരികൊണ്ടുള്ള പായസം, ബിരിയാണി,പുട്ട്, ഉണ്ണിയപ്പം, കേക്കുകൾ, ബേക്കറി ഉൽപന്നങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവ ഫുഡ് ഫെസ്റ്റിലുണ്ട്. വിവിധ തരം മുള തൈകൾ, മുളയുത്പന്നങ്ങൾ, കള്ളിച്ചെടികൾ, മറ്റ് അലങ്കാര ചെടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.