കൽപ്പറ്റ: പുതുവർഷ പുലരി അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച 'സുരക്ഷിത പുലരി സ്‌പെഷ്യൽ ഡ്രൈവിൽ 236350 രൂപ പിഴ ഈടാക്കി. ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിന്റെയും, ജില്ലാ ആർ.ടി.ഒ യുടെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ 72 വാഹനങ്ങൾ പിടികൂടി. വരും ദിവസങ്ങളിലും അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അനൂപ് വർക്കി, ഓഫീസ് ആർ.ടി.ഒ ഇ.മോഹൻദാസ് എന്നിവരുടെ നേതൃത്വത്തി​ലായി​രുന്നു പരിശോധന.