കോഴിക്കോട്: പോപുലർ ഫ്രണ്ട് ഓഫീസായ യൂണിറ്റി ഹൗസിൽ നിന്ന് 11 വർഷം മുമ്പ് പൊലീസ് എടുത്തുകൊണ്ടുപോയ പാർട്ടി പതാക കോടതി ഉത്തരവിനെതുടർന്ന് തിരിച്ച് നൽകി. പൈശാചികമായ രീതിയിൽ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയ സംഭവത്തെ തുടർന്നാണ് യൂണിറ്റി ഹൗസിലും പൊലീസ് പരിശോധന നടത്തിയത്.
ഇതിനിടയിൽ സംസ്ഥാന പ്രസിഡന്റിന്റെ മുറിയിൽ വച്ചിരുന്ന ദേശീയപതാകയും സംഘടനാ പതാകയും എടുത്തുകൊണ്ട് പോവുകയായിരുന്നു. . കേസില്‍ തീര്‍പ്പ് കല്പിച്ച് ആറ് വര്‍ഷത്തിന് ശേഷമാണ് കോടതിയില്‍ നിന്ന് ഇരുപതാകകളും തിരിച്ചുകിട്ടുന്നത്.