lockel
രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ അപകട രഹിത ദിനങ്ങൾക്കായി കേക്ക് മുറിച്ചുള്ള പുതുവർഷാരംഭം രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെ​യ്യുന്നു ​​

രാമനാട്ടുകര: അനുദിനം കൂടുന്ന റോഡ് അപകടങ്ങൾക്ക് അറുതി വരുത്താനും അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കേക്ക് മുറിച്ച് രാമനാട്ടുകരയിൽ വേറിട്ടൊരു പുതുവത്സര തുടക്കം. രാമനാട്ടുകര റെസ്ക്യൂ വോളണ്ടിയേഴ്സ്, ഫറോക്ക് പൊലീസ്, കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസ് ,ഫറോക്ക്- രാമനാട്ടുകര റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റ്, പിങ്ക് പൊലീസ്, രാമനാട്ടുകര നഗരസഭ എന്നിവർ സംയുക്തമായാണ് രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ അപകടരഹിത പുതുവർഷത്തിനായി മധുരം കൈമാറിയത്. രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് പൊലീസ് എസ്.എച്ച്.ഒ ജി.ബാലചന്ദ്രൻ, കോഴിക്കോട് സിറ്റി ട്രാഫിക് സി.ഐ.ജയചന്ദ്രൻ പിള്ള, രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റ്‌ എസ്.ഐ.അരവിന്ദൻ, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ലത്തീഫ്, ഫറോക്ക് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സാജു ബക്കർ, നഗരസഭാ കൗൺസിലർമാർ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ, ഓട്ടോതൊഴിലാളി പ്രതിനിധികൾ, പിങ്ക് പട്രോളിംഗ്, ട്രാഫിക് പട്രോളിംഗ്, കൺട്രോൾ റൂം പട്രോളിംഗ് ഓഫീസർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.