cpm
സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഫ്രീ​ഡം​സ്‌​ക്വ​യ​റി​ൽ​ ​ന​ട​ന്ന​ ​സാം​സ്‌​കാ​രി​ക​ ​സ​മ്മേ​ള​നം​ ​കെ.​പി.​രാ​മ​നു​ണ്ണി​ ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരികോത്സവത്തിന് തുടക്കമായി. ബീച്ചിലൊരുക്കിയ സഫ്ദർ ഹാശ്മി നഗറിൽ എഴുത്തുകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു. മതപരമായ കൊലപാതകങ്ങൾ കേരളത്തിൽ അരങ്ങേറുന്ന സാഹചര്യം ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് എസ്.ഡി.പി.ഐ ചെയ്യുന്നത്. ശ്രീനാരായണഗുരു ചെയ്തതുപോലുള്ള മതത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇടപെടലുകൾ വേണം. കളവ് ആയുധമാക്കിയവരാണ് രാജ്യം ഭരിക്കുന്നത്. എന്നാൽ കർഷകസമരം അവരെ വിറപ്പിച്ചു. മതേതരത്വത്തിന് വലിയ പ്രാധാന്യം നൽകുന്ന കോഴിക്കോട് പോലുള്ള സ്ഥലത്ത് വർഗീയതയ്ക്കെതിരെ സമ്മേളനം നടത്തേണ്ടിവരുന്നത് ദൗർഭാഗ്യകരമാണെന്നും രാമനുണ്ണി പറഞ്ഞു.

കെ.ടി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷനായി. ഖദീജാ മുംതാസ്, കെ. ഇ.എൻ, സി.പി.അബൂബക്കർ, എ.പ്രദീപ് കുമാർ, പി.കെ. പാറക്കടവ്, പുരുഷൻ കടലുണ്ടി, പ്രേംചന്ദ്, എസ്.ശ്രീകുമാരി, പി.ടി.മുഹമ്മദ് ലത്തീഫ് എന്നിവർ സംസാരിച്ചു. കുട്ടികളും മുതിർന്നവരുമുൾപ്പെടെ 12 ചിത്രകാരന്മാരുടെ തത്സമയ ചിത്രരചനയും നടന്നു.