photo

ബാലുശ്ശേരി: ബാലുശ്ശേരി ട്രഷറിയിൽ നിന്നും സ്വാതന്ത്ര്യ സമര പെൻഷൻ കൈപ്പറ്റുന്ന

സ്വാതന്ത്ര്യ സമര സേനാനിയും 99 കാരനുമായ കെ.എം.ഗോപാലൻ നായരെ ഇന്നലെ ട്രഷറിയിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി

ട്രഷറിയിൽ വെച്ച് കേക്കും മുറിച്ചാണ് ഗോപാലൻ നായർ വീട്ടിലേക്ക് മടങ്ങിയത്.

ബാലുശ്ശേരി സബ് ട്രഷറി അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ട്രഷറി ഓഫീസർ കെ. ശിവദാസൻ പൊന്നാട അണിയിച്ചു. രാജൻ, മാർഷൽ , സുധീർ, ബാബുരാജ്, രമ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.