1

കക്കോടി: കിഴക്കുംമുറി കാവു കുളങ്ങര അയ്യപ്പക്ഷേത്രത്തിനു സമീപ പ്രദേശത്ത് മണ്ണെടുക്കുന്നതിനിടയിൽ വിഷ്ണുവിഗ്രഹം കണ്ടെത്തി. ലോട്ടറി വിൽപ്പന തൊഴിലാളിയായ പറയരുകുന്നത്ത് ചന്ദ്രൻ പുതിയ വീടിന്റെ തറ നിർമ്മിക്കുന്നതിനിടയിലാണ് മണ്ണിനടിയിൽ നിന്നു വിഷ്ണു വിഗ്രഹം കണ്ടെടുത്തത്. നൂറ്റാണ്ടുകൾ പഴക്കം തോന്നിക്കുന്ന വിഷ്ണുവിഗ്രഹമാണ് മണ്ണിനടിയിൽ നിന്നു കണ്ടു കിട്ടിയത്. തുടർന്ന് നുറുകണക്കിനാളുകളാണ് വിഗ്രഹം കാണാൻ ഇവിടെയെത്തുന്നത്. ബന്ധപ്പെട്ട ആർക്കിയോളജി വിദഗ്ധർ എത്തി പരിശോധന നടത്തിയാലെ കാലപ്പഴക്കം കൃത്യമായി കണക്കാക്കാനാവുകയുള്ളു.