drama
നർത്തന കലാലയം സംഘടിപ്പിച്ച അഖില കേരള നൃത്ത-സംഗീത നാടകോത്സവം സമാപന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

പയ്യോളി: കോഴിക്കോട് നർത്തന കലാലയം അയനിക്കാട് സംഘടിപ്പിച്ച അഖില കേരള നൃത്ത-സംഗീത നാടകോത്സവം സമാപിച്ചു. കെ.മുരളീധരൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷയായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച
പയ്യോളി നഗരസഭ ജീവനക്കാരൻ ടി.പ്രജീഷ് കുമാറിനെ ആദരിച്ചു. റഷീദ് പാലേരി നാടക മത്സര വിജയികളെ പ്രഖ്യാപിച്ചു. ചിത്രകലാചാര്യൻ ഇ.വി.ദാമു നർത്തന സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ടി.വിനോദൻ, നഗരസഭ കൗൺസിലർ ചെറിയാവി സുരേഷ് ബാബു, വി.പി.നാണു, പടന്നയിൽ പ്രഭാകരൻ, എം.പി.ഭരതൻ, ഇരിങ്ങൽ അനിൽകുമാർ, മഠത്തിൽ അബ്ദുറഹിമാൻ, എം.ടി.നാണു, എ.വി.ബാലകൃഷ്ണൻ, എം.ടി.അബ്ദുള്ള, ടി.കെ.മോഹനൻ, എ.ജെ.സുൻജിത്ത്, രാജൻ കൊളാവിപ്പാലം, കെ.ടി.രാജീവൻ, പി.ടി.വി.രാജീവൻ, പ്രകാശ് പയ്യോളി എന്നിവർ പ്രസംഗിച്ചു.