കോഴിക്കോട് : എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല യുവജന വിഭാഗമായ യുവതയുടെ നേതൃത്വത്തിൽ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ഗവ. ആശാഭവനിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് ആശാ ഭവനിൽ യുവത സെക്രട്ടറി വിബിൻ ഇല്ലത്ത് വസ്ത്രങ്ങൾ കൈമാറി. യുവത പ്രസിഡന്റ് ഹിരൺ കെ.എസ് , മധു .പി , ഷിംന വി.സി , അനൂപ് .കെ , വേണു .കെ, അജിത് .പി , എന്നിവർ നേതൃത്വം നൽകി.